
തിരുവനന്തപുരം : കേരളത്തിലെ പോലീസ് തലപ്പത്ത് വീണ്ടും മാറ്റം. എം ആര്‍ അജിത് കുമാര്‍ ആംഡ് പേലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി മാറ്റി നിയമിച്ച ഉത്തരവ് റദ്ദാക്കിയാണിത്.
മഹിപാല്‍ യാദവ് എക്സൈസ് കമ്മീഷണറായും ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവിയായും തുടരും. ക്രെംബ്രാഞ്ച് ചുമതല എച്ച് വെങ്കിടേഷിനാണ്. എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍സിന്റെ അധിക ചുമതല നല്‍കി.
നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയാണ് എസ് ശ്രീജിത്ത്.കെ സേതുരാമനാണ് പൊലീസ് അക്കാദമി ഡയറക്ടര്‍. പി പ്രകാശാണ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഐ ജി.സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്ത്.വിജിലൻസ് ഡയറക്ടർ ഒഴികെയുള്ള എല്ലാ സ്ഥലത്തും മാറ്റങ്ങളും നിർത്തിവച്ചു. ഉദ്യോഗസ്ഥർ പരാതി അറിയിച്ചതോടെയാണ് സർക്കാറിന്റെ നീക്കം.