കൊല്ലം: കൊല്ലം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്. 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.
കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്.ക്ഷേത്ര പരിസരത്ത് രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും നിരോധിച്ചു കോടതി ഉത്തരവ് നിലനിൽക്കുകയാണ് ആർഎസ്എസ് പ്രവർത്തകർ പൂക്കളം ഇട്ടത്. കൂടാതെ ക്ഷേത്ര പരിസരത്ത് ശിവജിയുടെ പടമുള്ള ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിന്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വിമർശനം.