തിരുവനന്തപുരം: തൃശൂരിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. ബസിലുണ്ടായിരുന്ന 30 പോലീസുകാർക്ക് സാരമല്ലാത്ത പരിക്കേറ്റു. തൃശൂരിൽ നിന്ന് ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന ബസാണ് ചെങ്ങന്നൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്.(Police bus returning from election duty met with accident)
എസ്.എ.പിയിലെ 15 പോലീസുകാരും, കെ.എ.പിയിലെ 15 റിക്രൂട്ട് പോലീസുകാരുമാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട എല്ലാവർക്കും നിസ്സാര പരിക്കുകൾ ആണ് ഏറ്റിട്ടുള്ളത്.
പരിക്കേറ്റ പോലീസുകാരെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.