
തൃശൂര്‍ : തൃശൂര്‍ റൂറല്‍ പൊലീസ് ജില്ലാ പരിധിയിലുള്ള സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും എംഡിഎംഎയുമടക്കമുള്ള മയക്കുമരുന്നുകളാണ് പൊലീസ് ചൂളയിലിട്ട് കത്തിച്ചത്.
സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ ഉള്ള പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13.02 ഗ്രാം മെത്താംഫിറ്റമിൻ, 930 ഗ്രാം കഞ്ചാവ് ഉൽപ്പന്നങ്ങൾ എന്നിവയാണ് നശിപ്പിച്ചത്. വല്ലച്ചിറയിലുള്ള ഓട്ടു കമ്പനിയിലെ ചൂളയിൽ വെച്ചാണ് ലഹരി വസ്തുക്കൾ തീയിട്ട് നശിപ്പിച്ചത്.