Police brutality towards Dalit Woman in Trivandrum

Dalit Woman : ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണ കേസ് : അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഇന്ന് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും

ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇതിലെ ആവശ്യം.
Published on

തിരുവനന്തപുരം : പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ വ്യാജ മോഷണക്കേസിൽ പ്രതിയാക്കി മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. (Police brutality towards Dalit Woman in Trivandrum )

ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇതിലെ ആവശ്യം. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സ്ത്രീ ജോലി ചെയ്‌തിരുന്ന വീട്ടുടമസ്ഥ ഓമന ഡാനിയേലിനെതിരെയും നടപടി വേണമെന്നാണ് ഡി വൈ എസ് പി വിദ്യാധരൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

Times Kerala
timeskerala.com