Police : മാസ്ക് ശരിയായി വച്ചില്ല, മുഖത്തെ എല്ല് ഇടിച്ചു തകർത്ത് തലപ്പുഴ പോലീസ് : 2021ലെ ക്രൂര മർദ്ദനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി യുവാക്കൾ

എന്നാൽ, പരിക്ക് ഇവർ സ്വയം ഉണ്ടാക്കിയതാണെന്നും, പോലീസിനെ ആക്രമിച്ചെന്നുമാണ് പോലീസ് വാദം. സംഭവത്തിൽ യുവാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Police : മാസ്ക് ശരിയായി വച്ചില്ല, മുഖത്തെ എല്ല് ഇടിച്ചു തകർത്ത് തലപ്പുഴ പോലീസ് : 2021ലെ ക്രൂര മർദ്ദനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി യുവാക്കൾ
Published on

വയനാട് : തലപ്പുഴ പോലീസിൻ്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവാക്കൾ രംഗത്തെത്തി. മാസ്ക് ശരിയായി വയ്ക്കാത്തതിനാണ് ഇവർക്ക് മർദ്ദനമേറ്റത്. 2021ലാണ് മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവരെ പോലീസ് ആക്രമിച്ചത്. (Police brutality in Wayanad)

മുഖത്തെ എല്ലും പല്ലും തകർന്നിരുന്നു. ആരോപണം ഉയർന്നിരിക്കുന്നത് തലപ്പുഴ സിഐ ആയിരുന്ന പികെ ജിജീഷ്, എസ്ഐ പി.ജെ ജിമ്മി എന്നിവർക്കെതിരെയാണ്.

എന്നാൽ, പരിക്ക് ഇവർ സ്വയം ഉണ്ടാക്കിയതാണെന്നും, പോലീസിനെ ആക്രമിച്ചെന്നുമാണ് പോലീസ് വാദം. സംഭവത്തിൽ യുവാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com