തൃശൂർ : വീണ്ടും തൃശൂരിൽ ക്രൂരമായ പോലീസ് ആക്രമണം. 28കാരനായ അഖിൽ യേശുദാസൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. (Police brutality in Thrissur)
ഇയാൾ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം പോയെന്ന സംശയം മൂലം വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ആണ് ക്രൂരമായി മർദ്ദിച്ചത് എന്നാണ് അഖിൽ പറയുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു സംഭവം. ഇയാൾക്ക് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. നാളെ ശസ്ത്രക്രിയയാണ്.