
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിന്റെ വിശദമായ തെളിവെടുപ്പിനായി പ്രതിയുമായി പോലീസ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി(Govindachamy). ജയിലിലെ ബ്ലോക്ക് 10 ലെ ബി സെല്ലിലാണ് ആദ്യം തെളിവെടുപ്പ് നടക്കുക.
ഇവിടെ നിന്നും പ്രതി എങ്ങനെയാണ് ജയിൽ ചാടിയത്, അതിന് ഉപയോഗിച്ച ആയുധങ്ങൾ ഏതെല്ലാം, തുടങ്ങി ആവശ്യമായ എല്ലാ തെളിവുകളും പോലീസ് ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2 കമ്പികൾ മുറിച്ചാണ് പ്രതി പുറത്തു കടന്നത്.
ജയിലിൽ പ്രതിയെ സഹായിച്ചത് ആരാണെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.