Drug Party: തൃശൂരിൽ ലഹരിപാർട്ടിക്കിടെ പോലീസിന് നേരെ ആക്രമണം; മൂന്ന് വാഹനങ്ങൾ അടിച്ചുതകർത്തു; ആറു പേർ അറസ്റ്റിൽ
തൃശൂർ: ജില്ലയിലെ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ ലഹരി പാർട്ടിക്കിടെ ഗുണ്ടകൾ പോലീസിനെ ആക്രമിച്ചു. വടിവാളും കമ്പി വടികളുമായി മൂന്ന് പോലീസ് വാഹനങ്ങൾ ഗുണ്ടാ സംഘം താരകർത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലുപോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കൊലക്കേസ് പ്രതി ബ്രഹ്മദത്തൻ ഉൾപ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 15ലധികം പേർ ആക്രമി സംഘത്തിലുണ്ടായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്ക് അടിമയായ കൊലക്കേസ് പ്രതി ബ്രഹ്മദത്തൻ എന്നയാളുടെ നേതൃത്വത്തിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിപാർട്ടി. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.