പാലക്കാട്: പാലക്കാട് അനധികൃത മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി . ഇയാളിൽ നിന്നും 20 കുപ്പി മദ്യവും പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം സ്വദേശി കൊള്ളനംപറ്റ വീട്ടിൽ സജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം തൃത്താല ജാറം പള്ളിക്ക് സമീപത്ത് നിന്നായാണ് ഇയാളെ പിടികൂടിയത്.
പ്രതിയിൽ നിന്നു 20 മദ്യക്കുപ്പികളിലായി 10 ലിറ്ററോളം മദ്യവും പൊലീസ് പിടിച്ചെടുത്തു. കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിൽ ഉൾപ്പെട്ട പ്രതിയാണ് വീണ്ടും തൃത്താലയിൽ വച്ച് മദ്യക്കടത്തിനിടെ പൊലീസിൻ്റെ പിടിയിലാവുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.