
എറണാകുളം: ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്(Police). തിരുവനന്തപുരം സ്വദേശി കുട്ടപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇയാൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന സനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പെരുമ്പാവൂർ മുടക്കുഴ സ്വദേശിയാണ് സനു. കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സാനു ആശുപത്രിയിൽ ചികിത്സയിലാണ്.