തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ എം ഡി എം എയുമായി മധ്യവയസ്കനെ പൊലീസ് പിടികൂടി. തൊടുപുഴ പട്ടയം കവല സ്വദേശി റഷീദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും ഉദ്യോഗസ്ഥർ പിടികൂടി.
തൊടുപുഴയിലടക്കമുള്ള വി ഐ പികൾക്കിടയിൽ റഷീദ് രാസലഹരിയുടെ വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനാൽ കുറച്ച് നാളുകളായി റഷീദ് പൊലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
തുടർന്ന് തൊടുപുഴ പൊലീസും ഡി വൈ എസ് പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തി എം ഡി എം എയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. തൊടപുഴയിൽ കരാർ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണം നടത്തുന്നയാളാണ് പ്രതി. ലഹരി ഉപയോഗിക്കുന്നതിനായിട്ടാണ് റഷീദ് കച്ചവടവും നടത്തിയിരുന്നത്.