Kerala
Police : വിനീത് ശ്രീനിവാസൻ്റെ സംഗീത നിശയ്ക്കിടെ പെൺകുട്ടികളെ ശല്യം ചെയ്ത് യുവാക്കൾ : ലാത്തി വീശി പോലീസ്
ഇന്നലെ രാത്രി വിനീത് ശ്രീനിവാസൻ്റെ സംഗീത നിശയ്ക്കിടെ നിശാഗന്ധിയിൽ വച്ചാണ് സംഭവം.
തിരുവനന്തപുരം : തലസ്ഥാനത്തെ ഓണാഘോഷ പരിപാടിക്കിടെ പോലീസിൻ്റെ ലാത്തിച്ചാർജ്ജ്. ഇന്നലെ രാത്രി വിനീത് ശ്രീനിവാസൻ്റെ സംഗീത നിശയ്ക്കിടെ നിശാഗന്ധിയിൽ വച്ചാണ് സംഭവം. (Police action during Onam celebration in Trivandrum)
നൃത്തം ചെയ്യുന്നതിനിടെ ഒരു കൂട്ടം യുവാക്കൾ പെൺകുട്ടികളെ ശല്യം ചെയ്തു. പോലീസ് ഇത് തടയാൻ ശ്രമിച്ചപ്പോൾ ഇവർ കയ്യേറ്റം ചെയ്തു.
ഇതോടെയാണ് ലാത്തി വീശിയത്. ഇതേത്തുടർന്ന് യുവാക്കൾ ചിതറിയോടി. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു.