
വയനാട് : രണ്ടരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്‌തു. വയനാട് മാനന്തവാടിയിലാണ് സംഭവം. കുട്ടി പീഡനത്തിനിരയായത് 2 മാസം മുൻപാണ്. (POCSO case in Wayanad)
കുട്ടിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്. പോലീസിനെ വിവരമറിയിച്ചത് മെഡിക്കൽ കോളേജ് അധികൃതരാണ്.
മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.