
മലപ്പുറം : കൊണ്ടോട്ടിയിൽ പെട്ടിക്കടയിൽ വച്ച് ഒൻപതു വയസുകാരി പീഡനത്തിനിരയായി. മമ്മത് എന്നയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. (POCSO case in Malappuram)
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പീഡനവിവരം പുറത്തറിയിച്ചാൽ കൊന്നു കളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ പെട്ടിക്കട നാട്ടുകാർ അടിച്ചുതകർത്തു.