മകളെ ലൈംഗികമായി ഉപദ്രവിച്ചു ; അച്ഛനെതിരെ പോക്സോ കേസ് |POCSO case

പെണ്‍കുട്ടിയുടെ പിതാവ് നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.
sexual abuse
Published on

കോഴിക്കോട് : നാദാപുരം വളയത്ത് പതിനാറുകാരിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചത്തിന് പിതാവിനെതിരെ പോക്സോ കേസ്.

2023 മുതല്‍ ഇയാള്‍ മകളോട് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി കൗണ്‍സിലിങ് നല്‍കുന്നതിനിടെ ഡോക്ടറോടാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം കൈമാറുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. അതിന് മുന്‍പ് അമ്മയും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് പിതാവ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com