കൊല്ലത്ത് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി: തിരച്ചിൽ | POCSO

കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു
POCSO case accused escapes from court, Search underway
Published on

കൊല്ലം: കോടതിയിൽ വിചാരണയ്ക്ക് ഹാജരായ പോക്സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. കൊല്ലം കൊട്ടാരക്കര കോടതിയിലാണ് സംഭവം നടന്നത്. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ചാടിപ്പോയത്.(POCSO case accused escapes from court, Search underway)

ഇയാൾ 2022-ലെ പോക്സോ കേസ് പ്രതിയാണ്. ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്ന അബിൻ ദേവ് പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്.

വിചാരണ നടക്കുന്നതിനാൽ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായതായിരുന്നു പ്രതി. കോടതി വളപ്പിൽ വെച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജാമ്യത്തിൽ കഴിയുന്ന പ്രതി കോടതിയിൽ നിന്ന് ഓടിപ്പോയതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com