
ആലപ്പുഴ : ആലപ്പുഴയിൽ ജയിലിൽ പ്രതിയെ സഹതടവുകാർ ചേർന്ന് മർദിച്ചു. പോക്സോ കേസിൽ ജയിലിൽ കഴിയുന്ന സുമേഷിനാണ് (40) മർദനമേറ്റത്. മോഷണം അടിപിടി കേസുകളിൽപ്പെട്ട് ആലപ്പുഴ ജില്ല ജയിലിൽ കഴിയുന്ന ആദിത്യൻ, വിഷ്ണു, മുഹമ്മദ് ഫർഹാൻ, വിജിത്ത്, അമൽരാജ് എന്നിവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
ജില്ലാ ജയിലിലെ എഫ്-മൂന്ന് സെല്ലിൽ 14ന് രാത്രി 11നായിരുന്നു ആക്രമണം ഉണ്ടായത്. പോക്സോ കേസിൽ ജയിലിലെത്തിയ സുമേഷിനോട് സഹതടവുകാരായ പ്രതികൾ കേസിനെക്കുറിച്ച് ചോദിച്ചു. എന്തിനാണ് ജയിൽ എത്തിയതെന്ന മറ്റ് തടവുകാരുടെ ചോദ്യത്തിന് സുമേഷ് മറുപടി പറഞ്ഞില്ല.
2പോക്സോ കേസാണെന്ന് മനസ്സിലാക്കിയാണ് സഹതടവുകാർ ചോദിച്ചത്. ഇതേക്കുറിച്ച് പ്രതിയായ സുമേഷ് പറയാതിരുന്നതോടെ കരണത്തടിക്കുകയും തലക്ക് കൈകൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ സുമേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.