കോഴിക്കോട് : പിഎംശ്രീ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാർഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാഭ്യാസ ബന്ദ്. അന്നേദിവസം വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎസ്എഫ് നേതാക്കൾ അറിയിച്ചു.
അതേ സമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയിരുന്നു, എന്നാല്‍ ഇതും വിഫലമായി.