മലപ്പുറം : ആഗോള അയ്യപ്പ അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കാനുള്ള നീക്കം ആണെന്നും, വിശ്വാസ വഞ്ചന ആണെന്നും പറഞ്ഞ് പി എം എ സലാം രംഗത്തെത്തി. ഇത് മനസിലാക്കിയതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (PMA Salam on Global Ayyappa Sangamam)
വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാനുള്ള നീക്കമാണ് ഇതെന്നും, സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനെല്ലാം വേണ്ടി ധൂർത്തടിക്കുന്നത് സർക്കാർ ഖജനാവിൽ നിന്നുള്ള പണമെടുത്താണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കിൽ പിണറായി മുഖ്യമന്ത്രി ആകുമെന്നും അദ്ദേഹം പരിഹസിച്ചു.