

ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, കരാറിൽ നിന്ന് ഏത് നിമിഷവും പിന്മാറാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പിന്മാറണമെങ്കിൽ ഇരുപക്ഷവും തമ്മിൽ ആലോചിച്ചിട്ട് വേണം എന്ന നിബന്ധനയുണ്ടെന്നും, ആ അവകാശം ഇരു കക്ഷികൾക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. അതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ കഴിയില്ല.
എസ്.എസ്.കെ. ഫണ്ട്: പി.എം. ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു.വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. എം.ഒ.യു. ഒപ്പിട്ടാൽ തന്നെ ബാക്കി ഫണ്ട് കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഇതിനോടകം പ്രിൻ്റ് ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും, ആർ.എസ്.എസ്. നിർദ്ദേശങ്ങൾ ഇവിടെ പഠിപ്പിക്കുമെന്നത് കെ. സുരേന്ദ്രൻ്റെ സ്വപ്നമാണെന്നും മന്ത്രി വി. ശിവൻകുട്ടി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് മറുപടി നൽകി.ദേശീയ വിദ്യാഭ്യാസ നയം (NEP): എൻ.ഇ.പി.യിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.ആർ.എസ്.എസ്. നിർദ്ദേശം കേരളത്തിൽ ഒരിക്കലും നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.