'പിഎം ശ്രീ സംഘപരിവാർ അജണ്ട, മോദിയും അമിത് ഷായും രാജവെമ്പാലയും സയനൈഡും: മന്ത്രി പി പ്രസാദ് | PM SHRI

നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
'പിഎം ശ്രീ സംഘപരിവാർ അജണ്ട, മോദിയും അമിത് ഷായും രാജവെമ്പാലയും സയനൈഡും: മന്ത്രി പി പ്രസാദ് | PM SHRI
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' (PM SHRI) പദ്ധതിയിൽ പരസ്യ വിമർശനവുമായി സംസ്ഥാന കൃഷിമന്ത്രിയും സി.പി.ഐ. നേതാവുമായ പി. പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നുവെന്നും, ഈ അജണ്ടകളോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ ഭാഗമായി മേനാശേരിയിൽ നടന്ന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ രൂക്ഷവിമർശനം.(PM SHRI Sangh Parivar's agenda, says Minister P Prasad)

വിദ്യാഭ്യാസ മേഖലയിലും സംഘപരിവാർ അജണ്ട തന്നെയാണ് സ്ഥിതി. പിഎം ശ്രീയിൽ ഒപ്പുവയ്ക്കണം എന്ന് പറയുമ്പോഴും ഇതാണ് അവസ്ഥ. അതുകൊണ്ടാണ് ഇതൊന്നും വേണ്ടെന്ന് ഞങ്ങൾ പറഞ്ഞത്. പിഎം ശ്രീയിൽ ഒപ്പുവെച്ചാൽ, ഒപ്പുവെക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയുടെ 'ഷോ കേസുകളായി' പ്രവർത്തിക്കണം എന്നാണ് നിർദേശം. ഷോകേസുകളായി പ്രവർത്തിക്കുക എന്നാൽ സംഘപരിവാർ അജണ്ട നടപ്പിലാക്കണം എന്നതാണ്. ഒപ്പുവെച്ചാൽ ഈ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ. അത് നാടിനെ ദുരിതത്തിലാക്കും. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം വരും, അദ്ദേഹം പറഞ്ഞു.

ഗാന്ധിയെ വധിച്ചവർക്കുപോലും പ്രാമുഖ്യം കിട്ടുന്നു. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം തലമുറകളെ ലക്ഷ്യം വെച്ചുള്ളതാണ്. തലമുറകളെ ഗ്രസിക്കുന്ന ഈ അപകടത്തെ കാണാതിരിക്കാൻ ആവില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു.

നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്. "രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും," എന്നും പി. പ്രസാദ് തുറന്നടിച്ചു.

പിഎം ശ്രീ പദ്ധതിയുടെ കരാറിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായ വിയോജിപ്പ് സി.പി.ഐയിൽ കടുക്കുകയാണ്. സി.പി.എം. ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിലും സി.പി.ഐക്ക് രൂക്ഷമായ അതൃപ്തിയുണ്ട്. സി.പി.എം. ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു ഡൽഹിയിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിർദേശം വെച്ചതായി അറിയില്ലെന്നും, പിഎം ശ്രീയുടെ രേഖയിൽ 'ദേശീയ വിദ്യാഭ്യാസ നയം (NEP) സമഗ്രമായി നടപ്പാക്കണം' എന്ന് തന്നെയാണ് പറയുന്നതെന്നും കെ. പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com