കണ്ണൂർ : പിഎം ശ്രീ പദ്ധതിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി.ശിവന്‍കുട്ടിയേയും കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിൽവച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് സമീപത്തുവരെ എത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത്.