പാലക്കാട് : വിജനമായ പ്രദേശത്ത് പ്ലസ്‌ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗോപിക എന്ന 17കാരിയാണ് മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെയാണ് പാറമേട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Plus Two student was found dead in Palakkad)
അമ്മ ഷീബയാണ് സംഭവം ആദ്യം കണ്ടത്. ഇവരാണ് നാട്ടുകാരെ കാര്യം അറിയിച്ചതും. സ്ഥലത്തെത്തിയ കൊല്ലങ്കോട് പോലീസ് മരണകാരണം ഡയറിയിൽ എഴുതിയതായി വിവരമുണ്ടെന്ന് അറിയിച്ചു.
തലയിലൂടെ മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ പാറയിലും ഗോപിക മരണകാരണം എഴുതി വച്ചിട്ടുണ്ട്.