മലപ്പുറം : പ്ലസ്‌ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പത്തോളം പേരടങ്ങിയ വിദ്യാർത്ഥികളുടെ സംഘം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റത് ഇരിമ്പിളിയം ജി എച്ച് എസ് എസിലെ വിദ്യാർത്ഥിയായ റഷീദിനാണ്. (Plus Two student was brutally beaten in Malappuram)
വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി ആണ് മർദിച്ചത്. ഇരുമ്പുവടിയടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. കണ്ണിനടക്കം പരിക്കേറ്റു. നിലവിൽ റഷീദ് ചികിത്സയിലാണ്.