കണ്ണൂർ: പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Plus Two student jumps from school building in Kannur)
പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കാനിരിക്കെയാണ് വിദ്യാർത്ഥിനി ഈ കടുത്ത നടപടി സ്വീകരിച്ചത്. പഠിക്കാൻ വളരെ മിടുക്കിയായ കുട്ടിയായിരുന്നു എന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളോ മാനസിക വിഷമങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.