
വൈക്കം: പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളശ്ശേരി പാർത്തശ്ശേരി പ്രതാപൻ്റെ മകൾ പി. പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പൂജ. അക്കരപ്പാടം പാലത്തിൽനിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് കുട്ടി ചാടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. രാവിലെ 9:30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നത് കണ്ടിരുന്നതായി നാട്ടുകാർ മൊഴി നൽകി.വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽനിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.