
കൊച്ചി: അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ വിദ്യാർത്ഥികൾ അറസ്റ്റിൽ.മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടിയത്.
വീട്ടു മുറ്റത്ത് നിന്നും 10 സെന്‍റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടി ഉദ്യോഗസ്ഥർ കണ്ടെത്തി. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒരാളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായും പൊലീസ് വെളുപ്പെടുത്തി.