മുടി വെട്ടിയില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു ; കേസെടുത്ത് പോലീസ് |Ragging

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
ragging
Published on

തിരുവനന്തപുരം : തിരുവനന്തപുരം മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മുടി വെട്ടിയില്ലെന്നും നല്ല ഷര്‍ട്ട് ധരിച്ചതിനുമാണ് ക്രൂര മർദ്ദനം ഉണ്ടായതെന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിൽ പറയുന്നത്.

കഴിഞ്ഞ 12ാം തിയതിയാണ് സ്‌കൂളില്‍ റാഗിംഗ് നനടന്നത്. നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്.സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ഥികള്‍ ആദ്യം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

തുടര്‍ന്ന് റാംഗിംഗ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തി. ഈ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് മനസിലായി. തുടര്‍ന്നാണ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. ജുവനെല്‍ ആക്ട് പ്രകാരം റാഗിംഗിന് കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com