
തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിര്‍മ്മിച്ചത് 221 കിലോമീറ്റര്‍ റോഡ്(Plastic Waste). സംസ്ഥാനത്താകെ 221 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചതായി ക്ലീന്‍ കേരള കമ്പനി എംഡി സുരേഷ് കുമാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പുനചംക്രമണം ചെയ്‌ത പ്ലാസ്റ്റിക് ഉപയോഗിച്ചു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 221 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചതായി സുരേഷ് കുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
2024 എപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ വഴിയും മറ്റു സ്വകാര്യ ഏജന്‍സികള്‍ വഴിയും ക്ലീന്‍ കേരള കമ്പനി ശേഖരിച്ച 151.63 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.