തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവുമായി പി കെ ശ്രീമതി രംഗത്തെത്തി. രാഹുൽ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും, കെ പി സി സിയും ഷാഫിയും ഇടപെട്ട് അയാളെക്കൊണ്ട് രാജി വയ്പ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.(PK Sreemathy against Rahul Mamkootathil)
തങ്ങൾ പി കെ ശശിയെ വെറുതെ വിട്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പാർട്ടി അയാൾക്കെതിരെ നടപടിയെടുത്തുവെന്നും, പല രൂപത്തിൽ അധിക്ഷേപിച്ച് തളർത്താനാണ് സൈബർ അക്രമികളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.