Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKeralaപാലക്കാട് CPM വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ 'മാസ് എൻട്രി': മുദ്രാവാക്യം...

പാലക്കാട് CPM വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ ‘മാസ് എൻട്രി’: മുദ്രാവാക്യം വിളികളോടെ സ്വീകരണം | PK Sasi

🎙️ Latest Podcast

പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം കൺവെൻഷനിലുണ്ടായി. ഇത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി.(PK Sasi’s mass entry at Palakkad CPM rebel convention)

വിമത പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിച്ചേക്കും. ഇതിനായി ഒറ്റപ്പാലത്തെ യു.ഡി.എഫ് നേതാക്കളുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതൃത്വവുമായും അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും സൂചനകളുണ്ട്. യു.ഡി.എഫിന്റെ പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് നീക്കം.

പി.കെ. ശശിയെ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. ശശിയെ പിന്തുണയ്ക്കുന്നതിന് പകരം പ്രാദേശിക കോൺഗ്രസ് നേതാക്കളെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന് ഒരു വിഭാഗം കെ.പി.സി.സിയോട് ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala