'കമ്യൂണിസ്റ്റ് സ്പിരിറ്റ് മനസ്സിലാക്കില്ല': CPM നേതൃത്വത്തിന് എതിരെ ഒളിയമ്പുമായി PK ശശി; മറുപടിയുമായി ജില്ലാ സെക്രട്ടറി | PK Sasi

ഇ.എൻ. സുരേഷ് ബാബു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു
'കമ്യൂണിസ്റ്റ് സ്പിരിറ്റ് മനസ്സിലാക്കില്ല': CPM നേതൃത്വത്തിന് എതിരെ ഒളിയമ്പുമായി PK ശശി; മറുപടിയുമായി ജില്ലാ സെക്രട്ടറി | PK Sasi
Published on

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി. ലണ്ടനിലെ കാൾ മാർക്സിൻ്റെ ശവകുടീരത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശശിയുടെ വിമർശനം.(PK Sasi's attack on CPM leadership, District Secretary responds)

"സ്പിരിറ്റും കള്ളും കൂട്ടിച്ചേർക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസ്സിലാവില്ല" എന്നാണ് പി.കെ. ശശി കുറിച്ചത്. സി.പി.എം. ലോക്കൽ സെക്രട്ടറി ഉൾപ്പെട്ട സ്പിരിറ്റ് കേസ് അടുത്തിടെ പാലക്കാട് വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് പി.കെ. ശശിയുടെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായത്.

ശശിയുടെ പോസ്റ്റിനോട് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. "ഇത്തരം ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ശശി ബ്രാഞ്ചിലും, ശശി ഉന്നംവെക്കുന്നവർ നേതൃത്വത്തിലും ഇരിക്കുന്നത്," സുരേഷ് ബാബു വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com