
കോഴിക്കോട്: ഉപ തെരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. യു.ഡി.എഫ് വളരെ തൃപ്തിയിലാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയിലാകും. വരാന്‍പോകുന്നത് ഇൻഡ്യ മുന്നണിയുടെ കാലമാണ്. ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കക്ക് ലഭിക്കും.
മാധ്യമങ്ങള്‍ പി.വി. അന്‍വറിന് അമിത പ്രാധാന്യം നല്‍കുകയാണ്. അൻവറുമായി ബന്ധപ്പെട്ട് ഇനി പ്രതികരണത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.