മലപ്പുറം : മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആകെ പ്രശ്നമാണെന്നും, ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാന്നെനും പറഞ്ഞ അദ്ദേഹം, പിന്നെ എങ്ങനെയാണ് കുട്ടികൾ നാട് വിടാതിരിക്കുന്നത് എന്നും ചോദിച്ചു.(PK Kunhalikutty against Kerala Govt)
ഇപ്പോൾ മാഫിയ ഭരണം പോലെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ സമയ മാറ്റത്തിൽ ജനാധിപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ് എന്നും അദ്ദേഹം വിമർശിച്ചു.
കീമുമായി ബന്ധപ്പെട്ട് പരിഷ്‌ക്കരണം നടത്തുമ്പോൾ നന്നായി ആലോചിക്കേണ്ടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ആവശ്യം ലീഗ് അറിഞ്ഞില്ലെന്നും, ശശി തരൂർ വിഷയത്തിൽ കോൺഗ്രസ് തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.