
തിരുവനന്തപുരം : പി കെ കുഞ്ഞാലിക്കുട്ടി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്‌പെൻഷനിൽ പ്രതികരിച്ച് രംഗത്തെത്തി. തങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്നും, വിഷയം കോൺഗ്രസ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (PK Kunhalikutty about Rahul Mamkootathil )
ഇത് ലീഗിൻ്റെ സംതൃപ്തിയുടെ പ്രശ്നമല്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. കെ സി വേണുഗോപാൽ വിഷയം സംസാരിച്ചത് ആണെന്നും, ഉപതെരഞ്ഞെടുപ്പിനെ യു ഡി എഫിന് ഭയമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു ഡി എഫ് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല എന്നും അദ്ദേഹം പ്രതികരിച്ചു.