കോഴിക്കോട് : യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പി കെ ഫിറോസിൻ്റെ സഹോദരൻ ബുജൈർ ലഹരിക്കേസിൽ അറസ്റ്റിലായതിനാൽ അദ്ദേഹം പദവി രാജിവച്ച് മാതൃകയാകുമോയെന്ന ചോദ്യവുമായി ബിനീഷ് കോടിയേരി.(PK Firos's brother arrested in drug case)
പി കെ ഫിറോസിൻ്റെ പങ്കും അന്വേഷിക്കണമെന്നും, ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനീഷ് കോടിയേരി.