കോഴിക്കോട് : ലഹരി ഇടപാട് സംബന്ധിച്ച് സാഹിദരൻ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസ്. തൻ്റെ സഹോദരൻ പി കെ ബുജൈർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ കേസിൽ ഇടപെടില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. (PK Firos on his brother's arrest)
പി കെ ഫിറോസിനെതിരെ വ്യാപക രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. സഹോദരൻ്റെ രാഷ്ട്രീയം വേറെയാണെന്നും, തൻ്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാൾ ആണ് അദ്ദേഹമെന്നും ഫിറോസ് വ്യക്തമാക്കി. ഒപ്പം ഉണ്ടായിരുന്ന സി പി എം പ്രവർത്തകനായ റിയാസിനെ ഇന്നലെ തന്നെ വിട്ടയച്ചു എന്നും, സി പി എം പ്രാദേശിക നേതാക്കൾ എത്തിയാണ് അയാളെ ഇറക്കിക്കൊണ്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് പ്രവർത്തകർ ആരും തൻ്റെ സഹോദരനെ കാണാൻ പോയിട്ടില്ല എന്നും, കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റ് കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ട എന്നും പി കെ ഫിറോസ് അറിയിച്ചു.