മലപ്പുറം :ലീഗ് വിരുദ്ധ പരാമർശം നടത്തിയ പി സരിനെതിരെ പി കെ ഫിറോസ് രംഗത്തെത്തി. മലപ്പുറത്തെയും മുസ്ലീം വിദ്യാർത്ഥികളെയും സരിൻ അപമാനിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. (PK Firos against P Sarin)
ഇതിന് ആരാണ് ലൈസൻസ് കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. സരിൻ്റെ പരാമർശം സി പി എമ്മിന്റെ വർഗീയ വിദ്വേഷ നയങ്ങളുടെ തുടർച്ചയാണെന്നാണ് അദ്ദേഹത്തിൻ്റെ വാദം.
ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ സിപിഎം കൂടിയാലോചിച്ച് നടത്തിയ പരാമർശമാണിത് എന്നും പി കെ ഫിറോസ് ആരോപിച്ചു. അല്ലെങ്കിൽ തള്ളിപ്പറയാനാകുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.