കോഴിക്കോട് : തനിക്ക് നേരെ തുടർച്ചായി ആക്രമണം നടത്തുന്ന കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തി. നാണം കെട്ട് രാജിവച്ചതിലെ പക മാത്രമല്ല, മറ്റൊരു അഴിമതി കൂടി പുറത്തുവരാൻ പോകുന്നതിലെ വെപ്രാളമാണ് ജലീലിന് എന്നാണ് അദ്ദേഹം പറഞ്ഞത്.(PK Firos against KT Jaleel )
താൻ ബിസിനസ് ചെയ്യുന്നയാൾ ആണെന്നും, അതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം ഉപജീവനം ആക്കരുതെന്ന് പ്രവർത്തകരോട് പറയാറുണ്ടെന്നും, ജലീലിനോടും സ്വന്തം നിലയ്ക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത് എന്നും പി കെ ഫിറോസ് പ്രതികരിച്ചു.