നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ് ; എം വി ജയരാജന്‍ |m v jayarajan

പ്രതിപക്ഷ നേതാവ് ആകട്ടെ പ്രതികരിക്കുബോൾ മാധ്യമങ്ങൾക്ക് നേരെ തട്ടിക്കയറുകയും ചെയ്യുന്നു.
m-v-jayarajan
Published on

മലപ്പുറം : പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎം. നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍.

കെ.​ടി. ജ​ലീ​ല്‍ തെ​ളി​വു​ക​ള്‍ അ​ട​ക്ക​മാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നും ഉ​യ​ര്‍​ന്നു വ​ന്ന ആ​രോ​പ​ണം അ​തീ​വ ഗൗ​ര​വ​ത​ര​മെ​ന്നും ജ​യ​രാ​ജ​ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

സ്വന്തം തട്ടിപ്പുകൾ വന്നാൽ മൗനി ബാവകളാവുന്ന പ്രതിപക്ഷ നേതാവും യൂത്ത് ലീഗ് നേതാവും.

എല്ലായിപ്പോഴും മാധ്യമപ്രവർത്തകരെ കാണുന്നവരാണ് പ്രതിപക്ഷനേതാവും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും. ഇവർ രണ്ടുപേരും ഇപ്പോൾ പരസ്പര മൗനത്തിലാണ്. മാധ്യമങ്ങളോട് പ്രതികരണം പോലുമില്ല. പ്രതിപക്ഷ നേതാവ് ആകട്ടെ പ്രതികരിക്കുബോൾ മാധ്യമങ്ങൾക്ക് നേരെ തട്ടിക്കയറുകയും ചെയ്യുന്നു.

പി കെ ഫിറോസിന്റെ തട്ടിപ്പുകളെയും അനധികൃത സ്വത്ത് സമ്പാദനത്തെയും കുറിച്ച് പ്രതിപക്ഷ നേതാവ് മൗനത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിന്റെ കൊള്ളരുതായ്മകൾ തെളിവുകൾ സഹിതം പുറത്തുവന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു..ഫിറോസ് ആവട്ടെ ഇതുവരെ മൗനം വെടിഞ്ഞില്ല. എന്തൊരു ഐക്യം... തട്ടിപ്പുകളിലും കൊള്ളരുതായ്മകളിലും സ്ത്രീ പീഡനങ്ങളിലും പരസ്പരം സന്ധി ചേരുന്ന ഐക്യം.

ദേശീയപാതയിൽ കോടികൾ വില വരുന്ന സ്ഥലവും വീടും, നിരവധി വിദേശയാത്രകൾ, യുഎഇയിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രെഡിങ്ങിൽ അഞ്ചേകാൽ ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി, നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികൻ, ' യമ്മി ഫ്രൈഡ് ചിക്കൻ ' എന്ന സ്ഥാപനം പാലക്കാട് കൊപ്പത്തും, കോഴിക്കോട് ഹൈലൈറ്റ് മാളിലും ഫ്രാഞ്ചൈസി ആയി ബിനാമി നടത്തിപ്പ്.

കത്വ, ഉന്നാവ ഫണ്ട്‌ വെട്ടിപ്പ് എന്നിങ്ങനെ നിരവധി തട്ടിപ്പുകളും അനധികൃത സ്വത്ത് സമ്പാദനവുമാണ് കെ ടി ജലീൽ തെളിവുകൾ സഹിതം പുറത്ത് കൊണ്ട് വരുന്നത്. രാഹുലിന്റെ കൊള്ളരുതായ്മകൾ പുറംലോകം അറിയുന്നത് ഇരകൾ തന്നെ മൊബൈൽ രേഖകൾ പുറത്ത് വിട്ടപ്പോഴാണ്. രണ്ടിലും നിഷേധിക്കാനാവാത്ത തെളിവുകൾ പൊതുമണ്ഡലത്തിൽ വന്നിട്ടും മൗനി ബാവകൾ ആയി തുടരുന്നത് പ്രതിപക്ഷ നേതാവിനും യൂത്ത് ലീഗ് നേതാവിനും ഭൂഷണമാണോ...

എം വി ജയരാജൻ

Related Stories

No stories found.
Times Kerala
timeskerala.com