'കപ്പിലെ സ്വർണ്ണം നോക്കപ്പാ': കലോത്സവ ജേതാക്കൾക്ക് 'മുന്നറിയിപ്പുമായി' PK അബ്‌ദുറബ്ബ് | State School Kalolsavam

സ്വർണ്ണം ചെമ്പാക്കിയോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു
'കപ്പിലെ സ്വർണ്ണം നോക്കപ്പാ': കലോത്സവ ജേതാക്കൾക്ക് 'മുന്നറിയിപ്പുമായി' PK അബ്‌ദുറബ്ബ് | State School Kalolsavam
Updated on

മലപ്പുറം: ശബരിമലയിലെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ്ണക്കപ്പിനെ ചൊല്ലി പരിഹാസവുമായി പി.കെ. അബ്ദുറബ്ബ്. കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടുന്ന ജില്ലക്കാർ അത് കൊണ്ടുപോകുന്നതിന് മുൻപ് നന്നായി പരിശോധിക്കണമെന്നും കപ്പിലെ സ്വർണ്ണം ചെമ്പാക്കി മാറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.(PK Abdu Rabb's warning to the Kerala State School Kalolsavam winners)

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ആരോപണങ്ങളെ സൂചിപ്പിച്ചുകൊണ്ട് പാരഡി ഗാനത്തിന്റെ വരികളിലൂടെയാണ് അദ്ദേഹം പരിഹാസം ഉന്നയിച്ചത്.

സ്വർണ്ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്,

സ്വർണ്ണം ചെമ്പാക്കിയോ,

സ്വർണ്ണപ്പാളികൾ മാറ്റിയോ..

കപ്പ് കൊണ്ടു പോകും മുമ്പ് നന്നായി പരിശോധിച്ചാൽ നിങ്ങൾക്ക് നല്ലത്.

സ്വർണ്ണം കട്ടവരാണപ്പാ..

കപ്പിലെ സ്വർണ്ണം നോക്കപ്പാ...! എന്നാണ് അദ്ദേഹം കുറിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com