മലപ്പുറം : മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിണറായി പുകഴ്ത്തിയ സാഹചര്യത്തിലാണ് ഈ വിമർശനം. (PK Abdu Rabb against CM Pinarayi Vijayan)
വർഗീയതയും വിദ്വേഷവും വെളുപ്പിച്ചെടുക്കാൻ പിണറായിത്തൈലം മാത്രം എന്നും, മറ്റൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.