പത്തനംതിട്ട : എസ് എഫ് ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ രംഗത്തെത്തി. (PJ Kurien against Youth Congress)
എസ് എഫ് ഐയുടെ സർവ്വകലാശാല സമരം കണ്ടില്ലേയെന്ന് ചോദിച്ച അദ്ദേഹം, അവർ ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നുവെന്നും ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് നേതാക്കളെ ടി വിയിൽ കാണാമെന്നും, ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂടെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ വേദിയിൽ ഇരിക്കവെയാണ് അദ്ദേഹത്തിൻ്റെ വിമർശനം.