തിരുവനന്തപുരം : കോൺഗ്രസ് എം പി ശശി തരൂരിനെ വിമർശിച്ച് പി ജെ കുര്യൻ. ഇപ്പോൾ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നതാണ് അഭിപ്രായമെങ്കിൽ എന്തിനാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. (PJ Kurien against Shashi Tharoor )
തരൂർ കോൺഗ്രസിനോട് ചേർന്ന് നിന്നത് അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങൾ ലഭിക്കുമെന്നത് കൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം എന്നും, ഇന്ദിരയെ വിമർശിക്കണം എന്നും പറഞ്ഞ അദ്ദേഹം, അതാണ് വിശ്വപൗരൻ്റെ ആദർശമെന്നും പരിഹസിച്ചു.