പത്തനംതിട്ട : മുതൂർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ താൻ യൂത്ത് കോൺഗ്രസിനെതിരായി നടത്തിയ വിമർശനത്തിൽ ഉറച്ച് നിൽക്കുകയാണ്. ടി വിയിൽ കാണുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ തൻ്റെ പഞ്ചായത്തിൽ പോലും കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (PJ Kurien about Youth Congress)
ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്നും, നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചാരണം നടത്തിയത് നല്ല മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് വേണ്ടി പറഞ്ഞ അഭിപ്രായത്തിൽ എവിടെയാണ് ദോഷമെന്ന് അറിയില്ല എന്നും, എസ് എഫ് ഐയുടെ സമരത്തെക്കുറിച്ച് താൻ പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രതികരിച്ചു.