പത്തനംതിട്ട : എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കണ്ടു സംസാരിച്ചുവെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. എൻ എസ് എസ് സമദൂരത്തിൽ നിന്ന് മാറിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(PJ Kurien about the issue with NSS)
പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമാണ് നിലപാട് പറഞ്ഞതെന്നും പി ജെ കുര്യൻ വ്യക്തമാക്കി.
എന്നും കോൺഗ്രസിനെ പിന്തുണച്ചിട്ടുള്ള സംഘടനയാണ് എൻ എസ് എസ് എന്നും, അത്രയും അടുപ്പമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.