തിരുവനന്തപുരം : സി പി എം നേതാക്കൾ വി എസിനെ തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമാണെന്ന് പറഞ്ഞ് പിരപ്പൻകോട് മുരളി. അദ്ദേഹത്തെ പിറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപയാത്രയിൽ നെഞ്ചുംവിരിച്ച് നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Pirappancode Murali about VS Achuthanandan)
ഈ പരാമർശം ഉള്ളത് വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്‌തകത്തിലെ ആമുഖ കുറിപ്പിലാണ്. പാർട്ടിയിൽ കണ്ണ് തുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങൾ തുറപ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.