റാന്നി : സ്വകാര്യ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ്പൊട്ടി പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത തകർന്നു. റാന്നി ബ്ലോക്കുപടി കുത്തുകല്ലുങ്കല്‍ പടിക്കും മന്ദിരത്തിനുമിടയിലാണ് റോഡ് തകര്‍ന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം നടന്നത്. റോഡിന്റെ വശത്തുകൂടി എയര്‍ടെല്‍ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് റാന്നി മേജര്‍ ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ചതോടെ റോഡിന്റെ മധ്യഭാഗം തകരുകയായിരുന്നു.