
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ പഴവിപണിയും പൊള്ളി തുടങ്ങി. ദിവസങ്ങൾ കൊണ്ട് ഫലങ്ങളുടെ വില ഇരട്ടിയിലധികമായതായാണ് റിപ്പോർട്ട്(Pineapple). പക്ഷെ എല്ലാ വര്ഷങ്ങളിലെതും പോലെ മറ്റ് പഴങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ പൈനാപ്പിൾ വില സാദാരണകാരന് താങ്ങാവുന്ന നിലയിൽ തുടരുന്നത് ആശ്വാസമാണ്.
ഈ വേനലിൽ ലോഡുകണക്കിന് പൈനാപ്പിളാണ് വഴിയരികിലും പഴക്കടകളിലും കച്ചവടത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു കിലോ കൈതച്ചക്കയുടെ വിപണി വില 20 രൂപ മുതൽ 30 രൂപ വരെയാണ്. കേരളത്തിലുടനീളം കൈതച്ചക്ക എത്തുന്നത് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിലും റബർ എസ്റ്റേറ്റുകളിലും പൈനാപ്പിൾ കൃഷി വ്യാപകമാണ്.